spot_imgspot_imgspot_img

വിഴിഞ്ഞം പോര്‍ട്ട് സന്ദര്‍ശിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികൾ

Date:

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു. അമ്പതോളം വരുന്ന ഭിന്നശേഷിക്കാരാണ് തുറമുഖം സന്ദര്‍ശിച്ചത്. ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് കുട്ടികൾ വിഴിഞ്ഞതെത്തിയത്.

തുറമുഖത്തിന്റെ പ്രവര്‍ത്തന രീതികള്‍, കപ്പലില്‍ നിന്നും കണ്ടയ്‌നറുകള്‍ ഇറക്കുന്നതും കയറ്റുന്നതും സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കുട്ടികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവസരം ലഭിച്ചു. പ്ലാനിംഗ് വിഭാഗം ഹെഡ് ഷെറി ഫ്രാന്‍സിസ്, പ്രോജക്ട് മാനേജര്‍ വിജീഷ് കെ.രാജ് എന്നിവരാണ് പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കിയത്.

രാവിലെ എത്തിയ സംഘത്തെ കോര്‍പ്പറേറ്റ് അഫയര്‍ മേധാവി അനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ക്ക് ലഭിച്ച വലിയൊരു സൗഭാഗ്യമാണെന്നും വിഴിഞ്ഞം പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ ഇത്തരം കുട്ടികളെ കൂടി ചേര്‍ത്ത് പിടിച്ചത് സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി മാറിയെന്നും സന്ദര്‍ശന വേളയില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഡി.എ.സി ഇന്റര്‍വെന്‍ഷര്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി മഹേഷ് ഗുപ്തന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp