spot_imgspot_imgspot_img

പുതുവത്സര ദിനത്തിൽ 10 ലക്ഷം പേർ പുതുതായി വ്യായാമത്തിലേക്കെത്തും: മന്ത്രി വീണാ ജോർജ്

Date:

തിരുവനന്തപുരം: ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ്എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമ്പയിന്റെ ഭാഗമായി കാസർഗോഡ് നിന്ന് ഡിസംബർ 26ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തുന്ന വിളമ്പര ജാഥയുടെ സമാപനവും ഇതോടൊപ്പം നടക്കും. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർമറ്റ് ജനപ്രതിനിധികൾആരോഗ്യപ്രവർത്തകർപൊതുജനങ്ങൾസെലിബ്രിറ്റികൾ എന്നിവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം 10 ലക്ഷത്തോളം പേർ പുതുതായി വ്യായാമത്തിലേക്കെത്തും.

ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നത്. അതിൽ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധം. ആർദ്രം ആരോഗ്യം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി 30 വയസ് കഴിഞ്ഞവരുടെ സ്‌ക്രീനിംഗ് നടത്തി. അതിൽ 34 ശതമാനം പേർക്ക് രക്താതിമർദവും 24 ശതമാനം പേർക്ക് പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തൽ. 2025 ഫെബ്രുവരി 4ന് ആരംഭിച്ച് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ ആരോഗ്യം ആനന്ദം- അകറ്റാം അർബുദം‘ എന്ന ബൃഹത് കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ 20 ലക്ഷത്തിലധികം പേരെ ഇതിനോടകം സ്‌ക്രീൻ ചെയ്തു കഴിഞ്ഞു. ക്യാമ്പയിന്റെ അടുത്തഘട്ടമായാണ് സുസ്ഥിതിക്ക് (വെൽനസ്സ്) പ്രാധാന്യം നൽകിക്കൊണ്ട് ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ്‘ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

വൈബ് 4 വെൽനസ്സ് പ്രവർത്തനങ്ങൾക്ക് 4 പ്രധാന ഘടകങ്ങളാണുണ്ടാവുക. ആരോഗ്യകരമായ ഭക്ഷണംമതിയായ വ്യായാമംകൃത്യമായ ഉറക്കംആരോഗ്യ പരിപാലനം എന്നിവയാണവ. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.

ആരോഗ്യകരമായ ഭക്ഷണംമതിയായ വ്യായാമംകൃത്യമായ ഉറക്കംആരോഗ്യ പരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും പ്രചോദനം നൽകുകഈ ലക്ഷ്യം കൈവരിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർതദ്ദേശ സ്ഥാപങ്ങൾസ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യം.

ക്യാമ്പയിനിലുടനീളം ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിക്കും. സൈക്കിൾ റാലികൂട്ടയോട്ടംകൂട്ട നടത്തംസൂമ്പ ഡാൻസ്സ്‌കേറ്റിങ്കളരിപ്പയറ്റ്പൂരക്കളിപുലിക്കളികായിക ടൂർണമെന്റുകൾആരോഗ്യകരമായ ഭക്ഷണം തയാറാക്കൽ പരിശീലനംഭക്ഷ്യ പ്രദർശനങ്ങൾവ്യായാമ പരിശീലനംയോഗ പരിശീലനംഫ്ളാഷ് മോബ് തുടങ്ങിയവ ക്യാമ്പയിന്റെ ഭാമായി എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നു. എല്ലാവരും ഈ ക്യാമ്പയിനിൽ പങ്കാളികളാകണം. വ്യായാമം ഓരോരുത്തരുടേയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp