
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 49 വയസുള്ള ഷീജയാണ് മരിച്ചത്. മംഗലപുരം പഞ്ചായത്തിലെ ലൈലത്തൂൺ വാർഡിലാണ് സംഭവം നടന്നത്.
റോഡിലൂടെ ഫോണിൽ സംസാരിച്ചുനടക്കവേയാണ് ഷീജയ്ക്ക് പാമ്പുകടിയേറ്റത്. അണലിയാണ് കടിച്ചെതെന്നാണ് വിവരം. ചൊവഴ്ചയാണ് ഷീജയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സലിയിരിക്കെയാണ് ഇന്നലെയാണ് മരിച്ചത്.







