spot_imgspot_imgspot_img

ചിറയിൻകീഴിൽ വൻ മദ്യവേട്ട

Date:

തിരുവനന്തപുരം: ചിറയിൻകീഴിൽ വൻ മദ്യവേട്ട. ക്രിസ്മസ്–ന്യൂഇയർ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ചിറയിൻകീഴ് എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യവേട്ട. ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീംലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃത വിദേശമദ്യം കണ്ടെത്തിയത്.

വീട്ടിലെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റോർ റൂമിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവയിൽ നിർമ്മിച്ച വിദേശമദ്യം കണ്ടെത്തി. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതായിരുന്നു ഇവ. സംഭവത്തിൽ ഡ്രീംലാൻഡ് വീട്ടിൽ താമസക്കാരനായ ബിനു ജി. (53)യെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി. എസ്. ദീപുക്കുട്ടന്റെ നേതൃത്വത്തിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കെ.ആർ., പ്രിവന്റീവ് ഓഫീസർ എ. ജസീം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp