spot_imgspot_imgspot_img

‘ICSET 2026’: അന്താരാഷ്ട്ര കോൺക്ലേവ് ജനുവരി 13ന്

Date:

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ‘ഇക്സെറ്റ് 2026’ (ICSET) ഒൻപതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ മൂന്ന് വേദികളിലായി നടക്കും. ‘സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം’ എന്നതാണ് ഈ കോൺക്ലേവിന്റെ പ്രധാന പ്രമേയം.

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇൻഫോപാർക്ക് സി.ഈ.ഒ. സുശാന്ത് കുറുന്തിൽ, ടി.സി.എസ്. (TCS) വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഗൂഗിൾ (Google), എ.ഡബ്ല്യു.എസ്. (AWS), ഐ.ബി.എം. (IBM) എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ജനറേറ്റീവ് AI, ഏജന്റിക് AI തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.

അക്കാദമിക്-വ്യവസായ-സർക്കാർ സഹകരണം, 2030-ലെ തൊഴിൽ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവയെ ആസ്പദമാക്കി ഫയർസൈഡ് ചാറ്റുകളും പാനൽ ചർച്ചകളും നടക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായി ജനുവരി 12, 13 തീയതികളിലായി ഗൂഗിളുമായി സഹകരിച്ച് ഐ.സി.ടി. അക്കാദമി കൊരട്ടിയിൽ 24 മണിക്കൂർ നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും.

 

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ശ്രീ. സജി ഗോപിനാഥ്, ഐ.ടി. മിഷൻ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ ഐ.എ.എസ് എന്നിവർ പങ്കെടുക്കും. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യാനുമായി https://ictkerala.org/icset എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ...

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല

ചെന്നൈ: വിജയ്ക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി ഗവർണർ. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന്...

അപ്രതീക്ഷിത പരാജയം; തോല്‍വിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി അവകാശ വാദം ഉന്നയിച്ച് തമിഴക വെട്രി...
Telegram
WhatsApp