spot_imgspot_imgspot_img

ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ പുതിയ ഓഫീസ് തുറന്ന് വികെ പ്രശാന്ത്

Date:

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു. മരുതുകു‍ഴിലാണ് വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.

വിവാദങ്ങളിൽ തുടരാൻ താല്പര്യമില്ലെന്നും വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചുവെന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ശാസ്തമംഗലത്ത് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിലെ മുറി ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ഓഫീസ് മാറുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായം വന്നിരുന്നു. അതിനാലാണ് ഓഫീസ് മാറിയത്. പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ജനങ്ങൾക്ക് കൂടുതൽ പ്രയോജനമാണിത്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിച്ചുവെന്നും അതിന്റെ കൂടെ ഭാഗമായാണ് ഓഫീസ് മാറിയതെന്നും വി കെ പ്രശാന്ത് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp