spot_imgspot_imgspot_img

അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് ഹരിയാനയോട് തോൽവി

Date:

ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് ഒൻപത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 28.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ഖുഷി ഛില്ലാറാണ് ഹരിയാനയുടെ വിജയം അനായാസമാക്കിയത്.

സ്കോർ: കേരളം 35 ഓവറിൽ 162/6, ഹരിയാന 28.1 ഓവറിൽ 166/1

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ആര്യനന്ദയും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. ആര്യനന്ദ 39 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ വൈഗ അഖിലേഷ് അക്കൗണ്ട് തുറക്കാതെ റണ്ണൗട്ടായി മടങ്ങി. എന്നാൽ ജൊഹീന ജിക്കുപാൽ 20-ഉം ഷിവാനി എം 27-ഉം റൺസെടുത്തു. 43 റൺസെടുത്ത ക്യാപ്റ്റൻ ഇവാനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഹരിയാനയ്ക്ക് വേണ്ടി നിയ റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർമാരായ ഖുഷി ഛില്ലാറും സന ദേസ്വാളും ചേർന്ന് നൽകിയ തകർപ്പൻ തുടക്കമാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 92 റൺസാണ് കൂട്ടിച്ചേർത്തത്. 29 റൺസെടുത്ത സന ദേസ്വാൾ റണ്ണൗട്ടായെങ്കിലും തുടർന്നെത്തിയ മന്വി ചിത്രയ്ക്കൊപ്പം ചേർന്ന് ഖുഷി ഹരിയാനയെ അനായാസം വിജയത്തിലെത്തിച്ചു. 106 റൺസുമായി ഖുഷിയും 22 റൺസുമായി മന്വിയും പുറത്താകാതെ നിന്നു. 97 പന്തുകളിൽ 16 ബൗണ്ടറികളും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഖുഷിയുടെ ഇന്നിങ്സ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp