spot_imgspot_imgspot_img

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിഴിഞ്ഞം വണ്ടിത്തടത്ത് നിന്നാണ് ആദ്യം കഞ്ചാവ് പിടികൂടിയത്.

നാലരക്കിലോ കഞ്ചാവാണ് ഇവിടെ നിന്ന് പിടികൂടിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു ,തക്കല സ്വദേശി മുജീബ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.

തുടർന്ന് പരുത്തിക്കുഴിൽ വച്ചാണ് രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. വിഴിഞ്ഞത്ത് നിന്ന് പിടികൂടിയവരിൽ നിന്നാണ് ഈ സംഘത്തെ പറ്റിയുള്ള വിവരം ലഭിച്ചത്. 40 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. കാറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്, കരിമഠം കോളനി സ്വദേശി അസറുദ്ദീന്‍ എന്നിവരായിരുന്നു രണ്ടാം സംഘത്തില്‍ ഉണ്ടായിരുന്നത്

ഒറീസ,തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ചെറുകിട കച്ചവടത്തിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവ്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ നീക്കം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp