spot_imgspot_imgspot_img

തിരുവനന്തപുരത്ത് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യം; യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചത്. ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം.

സംഭവത്തിൽ ആര്യനാട് കാഞ്ഞിരംമൂട് സ്വദേശി അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും അറസ്റ്റിലായി. പ്രദേശവാസിയായ അഖിലിനാണ് മർദനമേറ്റത്. അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം ഇവർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടാണ് അഖിൽ അവരുടെ സമീപം പോയത്.

തുടർന്നാണ് പെട്രോൾ മോഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നത് അഖിൽ കണ്ടത്. ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ എടുത്തത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പ്രതികളെ പ്രകോപിതരാക്കിയത്.

പ്രതികൾ അഖിലിനെ മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അഖിൽ നൽകിയ പരാതിയിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp