spot_imgspot_imgspot_img

തിരുവനന്തപുരം ലോ കോളേജിലെ നാല് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ പേരിലാണ് സസ്പെൻഷൻ. എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്, പ്രസിഡന്റ് സഫര്‍ ഗഫൂര്‍, പ്രവര്‍ത്തകരായ അര്‍ജുന്‍ പി എസ്, വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇവർ ഇത് പാലിച്ചില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയെന്നുമാണ് അധികൃതർ പറയുന്നത്. സസ്‌പെന്‍ഷന്‍ നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം നിര്‍മ്മിതി നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp