spot_imgspot_imgspot_img

തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലുണ്ടായ തർക്കത്തിലാണ് യുവാവിനു വെട്ടേറ്റത്. പാറശ്ശാല സ്വദേശി മനോജാ(40)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നാലെ പ്രതിയായ സമീപവാസി ഒളിവിൽപോയി. പനകയറ്റ തൊഴിലാളിയായ പൊഴിയൂര്‍ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മനോജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്‍റെ മുഖത്ത് മർദിക്കുകയും ചെയ്തു. പ്രകോപിതനായ ശശിധരൻ തന്‍റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മനോജിനെ കുത്തുകയായിരുന്നു. മനോജിന്റെ കയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp