spot_imgspot_imgspot_img

ഫാത്തിമപുരം ഗ്രൗണ്ട് നിർമാണം: എംഎൽഎ വി ശശി നിവേദനം നൽകി

Date:

തിരുവനന്തപുരം: ഫാത്തിമപുരം ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികൾ ചിറയിൻകീഴ് മണ്ഡലം എംഎൽഎ വി. ശശിയ്ക്ക് നിവേദനം നൽകി.തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന്റെ അഡോപ്റ്റഡ് വില്ലേജ് എന്നറിയപ്പെടുന്ന ഫാത്തിമപുരം പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായ ഗ്രൗണ്ട് നിർമാണവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

നിവേദനം നൽകുന്നതിനായി കഠിനംകുളം പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ റാഫേലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഫാത്തിമപുരം പ്രദേശത്തെ യുവജനങ്ങളുടെയും കായികപ്രതിഭകളുടെയും ദീർഘകാല ആവശ്യമായ ഗ്രൗണ്ട് സൗകര്യം യാഥാർത്ഥ്യമാകുന്നത് പ്രദേശത്തിന്റെ കായിക–സാമൂഹിക വളർച്ചയ്ക്ക് വലിയ സഹായമാകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഫാത്തിമപുരം ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് സാജു ക്ലീറ്റസ്, സെക്രട്ടറി ഷാരോൺ സ്റ്റീഫൻ, ഖജാഞ്ചി ജസ്റ്റിൻ എന്നിവർ ചേർന്നാണ് നിവേദനം വ് ശശി എം എൽ എയ്ക്ക് സമർപ്പിച്ചത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് വ് ശശി എം എൽ എ ഉറപ്പുനൽകി . ഗ്രൗണ്ടിനോടനുബന്ധിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp