spot_imgspot_imgspot_img

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത; കുഞ്ഞ് കുഴഞ്ഞു വീണത് അച്ഛൻ നൽകിയ ബിസ്ക്റ്റ് കഴിച്ച ശേഷം

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ ദുരുഹത. കുഞ്ഞിന്‍റെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാന്‍ ബോധരഹിതനായത്.

കുഞ്ഞിന്റെ വായില്‍ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

സംഭവത്തെ തുടർന്ന് ശനിയാഴ്ചയാണ് കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്‌ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp