spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഒരു വയസുകാരൻ കുഴഞ്ഞു വീണു മരിച്ച സംഭവം; മാതാപിതാക്കളുടെ മൊഴിയിൽ ദൂരൂഹത

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് മാറി മാറി ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പിതാവ് ഷിജിന് കുട്ടിയോട് താൽപര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മാത്രമല്ല കുഞ്ഞിന് പരിക്കുപറ്റിയതിനെ തിരക്കിയപ്പോൾ അച്ഛനും അമ്മയും നൽകിയിൽ വ്യത്യാസം ഉണ്ട്. കുഞ്ഞിന്റെ കൈക്ക് ഏറ്റ പൊട്ടലിനെ പറ്റി ചോദിച്ചപ്പോഴാണ് മൊഴിയിൽ വൈരുധ്യം ഉണ്ടായത്.

ഒരാഴ്ച്ച മുൻപ് സംഭവിച്ച പരിക്കെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ മൂന്ന് ആഴ്ച്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലെ ഡോക്ടർ ആണ് മൊഴി നൽകിയത്.

ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. കുഞ്ഞിന്റെ വായില്‍ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp