spot_imgspot_imgspot_img

നെയ്യാറ്റിൻകരയിലെ കുഞ്ഞിന്‍റെ കൊലപാതകം: ഷിജില്‍ കൊടും ക്രിമിനല്‍; ഷിജിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

Date:

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന്‍റെ കൊലപാതകത്തിൽ പിതാവ് ഷിജിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. അച്ഛൻ ഷിജിൻ കൊടുംക്രിമിനലാണെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുമായുള്ള ശീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണ‍ർന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കുഞ്ഞിനെ ഇയാൾ പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ അടക്കം ഷിജിൽ സജീവമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. ശാരീരിക ബന്ധത്തിനും സെക്സ് ചാറ്റിനും കുഞ്ഞ് തടസ്സം നിന്നതാണ് പെട്ടന്നുള്ള പ്രകോപന കാരണം.

ഒരുവട്ടമല്ല പലവട്ടം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചു. ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈകാലുകൾ തിരിച്ച് വേദനിപ്പിക്കുകയായിരുന്നു ഷിജിൽ നിരന്തരമായി ചെയ്തിരുന്നത്. കൂടാതെ ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടുമൂടുമായിരുന്നുവെന്നും അവർ പറഞ്ഞു.

കൊലപാതക ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞു ഉണർന്ന് കരഞ്ഞത് പ്രകോപനത്തിന് ഇടയാക്കി. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി. കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചിട്ടും ഷിജിൻ ആശുപത്രിയിൽ കൊണ്ടുപോകൻ തയ്യാറായില്ല. ഭാര്യ ഏറെ നിർബന്ധിച്ചിട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്‍റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp