spot_imgspot_imgspot_img

കമലേശ്വരത്തെ ആത്മഹത്യ: ഉണ്ണിക്കൃഷ്ണനെതിരെ നിർണായക തെളിവുകൾ പുറത്ത്

Date:

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺസുഹൃത്തുക്കളോട് ആയിരുന്നു. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അം​ഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരത്ത് അമ്മ സജിതയെയും മകള്‍ ഗ്രീമയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. കത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈയിൽ വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍റെ ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങളും തെളിവുകളും പൊലീസിന് ലഭിക്കുന്നത്.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഉണ്ണിക്കൃഷ്ണനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണനല്ലാതെ മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാൻ ഗ്രീമ തയ്യാറായിരുന്നില്ല. അതിനാലാണ് കഴിഞ്ഞ ആറ് വര്‍ഷവും വിവാഹമോചനത്തിന് തയ്യാറാകാതെ ഗ്രീമ കാത്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp