spot_imgspot_imgspot_img

വെള്ളറടയിൽ മോഷണം വ്യാപകമാകുന്നു: ഒരു മാസത്തിനുള്ളില്‍ നടന്നത് 20 ലേറെ കവര്‍ച്ചകൾ

Date:

തിരുവനന്തപുരം: വെള്ളറടയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ചകൾ നടക്കുന്നത്. കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് മോഷണം നടന്നത്. ഒരു ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

കൂടാതെ കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകളും ബീഡി, സിഗരറ്റ് തുടങ്ങി നിരവധി സാധനങ്ങളും മോഷണം പോയിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. വിവിധ സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നതിന് പിന്നാലെയാണ് ലതയുടെ കടയിലെ മോഷണവും നടന്നത്.

ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. തുടർച്ചയായ മോഷണത്തെ തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വന്നിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp