spot_imgspot_imgspot_img

പ്രവാസികളെ സംരക്ഷിക്കുന്ന ശ്രമങ്ങൾ സർക്കാർ അനുസൂതം തുടരും; ഐ ബി സതീഷ് എം എൽ എ

Date:

തിരുവനന്തപുരം: പ്രവാസികൾ എന്നും നാടിന്റെ നട്ടെല്ലുകളാണെന്ന് ഐ ബി സതീഷ് എം എൽ എ. പ്രവാസികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു വരുന്ന സർക്കാരിന്റെ സംരംഭങ്ങൾ ഇനിയും തുടരുമെന്നും ഐ.ബി. സതീഷ് എംഎൽഎ അഭിപ്രായപ്പെട്ടു.

പ്രവാസി പ്രതിഭയും ശിവഗിരി എസ്എൻഡിപി യോഗം പ്രസിഡണ്ടുമായ ബി. ജയപ്രകാശന് കൃപ ചാരിറ്റീസ് ഇന്ത്യയുടെ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ. ബി.സതീഷ് എംഎൽഎ. ജീവിക്കുന്നതിനും ജീവിപ്പിക്കുന്നതിനുമായി അക്കരകളിലെത്തി മരം കോച്ചുന്ന മഞ്ഞത്തും എരിപൊരിയുന്ന വെയിലത്തും മരുഭൂമിയിലെ മണലാരണ്യത്തിലെ മലകളോടും മണ്ണിനോടും പടവെട്ടിയും അവിടെ പാലങ്ങൾ പണിതും മണിമന്ദിരങ്ങൾ നിർമ്മിച്ചും അധ്വാനിച്ച് ചോര നീരാക്കിയ പ്രവാസികളെ ഇടതുപക്ഷ ജനാധിപത്യസർക്കാരാണ് അകം നിറഞ്ഞ് സഹായിച്ചു കൊണ്ടിരിക്കുന്നുവെന്നത് ആരും വിസ്മരിക്കയില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ചൈത്രം ഹോട്ടൽ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് മൈനോറിറ്റി കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് അധ്യക്ഷത വഹിച്ചു. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എക്സ്. എം. പി. പ്രകാശനെ പൊന്നാട അണിയിച്ചു.

മുൻ മന്ത്രി അഡ്വ. വിഎസ് ശിവകുമാർ പ്രകാശിന് പ്രശംസ പത്രം നൽകി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ പ്രകാശനുള്ള സ്നേഹോപഹാര സന്ദേശം പാരായണം ചെയ്തു. എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ആമുഖപ്രഭാഷണം നടത്തി. സെന്റ്. ജൂഡ് പാരീഷ് വികാരി ജനറൽ റവ: ഫാദർ സേവിയർ തോമസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

ഇൻഡോ – അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ചീഫ് കോഡിനേറ്റർ ബഷീർ ബാബു, മാപ്പിള കലാസാഹിത്യസംഘം പ്രസിഡന്റ് ആതിര രതീഷ്, അശ്വധ്വനി കൾച്ചറൽ ഫോറം കൺവീനർ എസ്. കമാലുദ്ദീൻ, സ്നേഹ സാന്ദ്രം ചാരിറ്റബിൾ ചെയർപേഴ്സൺ ഷീജ സാന്ദ്ര, കിംസ് ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ. എം. നജീബ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ ഷംശുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. എഫ് ജി എ കോഡിനേറ്റർ അഡ്വ. ആഷിഖ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. മനസ്സ് ജനറൽ സെക്രട്ടറി ബാബു ജോസഫ് ജോൺ നന്ദി രേഖപ്പെടുത്തി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp