spot_imgspot_imgspot_img

തിരുവനന്തപുരത്ത് എസ്‌ഐയെ സംഘം ചേർന്ന് മർദിച്ചു: പൊലീസുകാരനും സുഹൃത്തുക്കളും പിടിയിൽ

Date:

തിരുവനന്തപുരം: നഗരൂരിൽ എസ്‌ഐയെ സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്ഐ അൻസാറിനെയാണ് മർദിച്ചത്. പള്ളിക്കൽ പൊലീസ് ‌സ്റ്റേഷനിലെ സിപിഒ നന്ദുവും സഹോദരനും കൂട്ടുകാരും ചേർന്നാണ് മർദിച്ചത്. എസ്ഐ അൻസാറിനെ വളഞ്ഞിട്ടു മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു.
വ്യാഴാഴ്‌ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് അൻസാറിന് മർദനമേറ്റത്.

മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഗാനമേളയ്ക്കു ശേഷം നന്ദുവും സുഹൃത്തുക്കളും ചേർന്ന് പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് നന്ദുവിനെ ഉൾപ്പെടെ കസ്‌റ്റഡിയിൽ എടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp