spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവാവിൻ്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി

Date:

തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിനാണ് (22) പരിക്കേറ്റത്. നിഖിലിന്റെ ഇരു കാലുകളിലൂടെയുമാണ് കെഎസ്ആർടിസി ബസ് കയറിയിറങ്ങിയത്.

തിരുവനന്തപുരം പാലോട്- ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. മുന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.

ബുധനാഴ്ച രാത്രി ഏഴരയോടെ സംഭവം നടന്നത്. ബസ്സിന്റെ മുന്‍ചക്രം നിഖിലിന്റെ ഇരുകാലുകളിലൂടെയും കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp