spot_imgspot_imgspot_img

തിരുവനന്തപുരത്ത് മിഠായി നൽകാമെന്ന് പറഞ്ഞ് 12 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവും 40,000 രൂപ പിഴയും

Date:

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വർഷം കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജൻ (56) നെയാണ് 43 വർഷം കഠിന തടവിനും 40,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിഠായി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയെ ശുചിമുറിയിൽ കയറ്റിയായിരുന്നു പ്രതി പീഡിപ്പിച്ചത്. ജഡ്‌ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്‌താവിച്ചത്.

2021 സെപ്റ്റംബർ 30 നും ഒക്ടോബർ 15 നുമാണ് നഗരത്തിലെ ഒരു ഹോസ്‌റ്റലിൽ കേസിനാസ്‌പദമായ സംഭവം നടന്നത്. ഹോസ്‌റ്റലിലെ ക്ലീനറായിരുന്നു പ്രതി. ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.

പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. എന്നാൽ രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നിയ ആൾ കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അതേസമയം പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്‌ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp