spot_imgspot_imgspot_img

ലോക കാന്‍സര്‍ ദിനം; കാന്‍സര്‍ രോഗികള്‍ക്കായി ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബിന്റെ രക്തദാന ക്യാംപ്; നൂറിലധികം പേര്‍ പങ്കെടുത്തു.

Date:

കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കാന്‍സര്‍ രോഗികള്‍ക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ ക്യാംപ് സംഘടിപ്പിച്ചത്. മൈല്‍സ് ഫോര്‍ ഹെല്‍ത്ത്, ഡ്രോപ്പ്‌സ് ഫോര്‍ ലൈഫ്’ എന്ന സന്ദേശവുമായി സുഭാഷ് പാര്‍ക്കിലെ ‘ആരാമം’ ഹാളിലാണ് ക്യാംപ് നടന്നത്.

കൊച്ചി നഗരസഭയുമായി സഹകരിച്ച് നടത്തിയ ക്യാംപ് മേയര്‍ അഡ്വ. മിനിമോള്‍ വി.കെ ഉദ്ഘാടനം ചെയ്തു. പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി റെനൈ മെഡിസിറ്റി ക്യാംപിന് ആവശ്യമായ മെഡിക്കല്‍ പിന്തുണ നല്‍കി. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് രക്തശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് കൃഷ്ണപ്രസാദ് ആര്‍. സ്വാഗതം പറഞ്ഞു. സെക്രട്ടറി സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു. ജീവന്‍ രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയര്‍ സംസാരിച്ചു. മേയറുടെ ഭര്‍ത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് അംഗങ്ങള്‍, വിദേശ പൗരന്മാര്‍ എന്നിവരുള്‍പ്പെടെ നൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. റെനൈ മെഡിസിറ്റി ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp