spot_imgspot_imgspot_img

9,10 തീയ്യതികളില്‍ തിരുവനന്തപുരത്ത് ജല വിതരണം തടസ്സപ്പെടും

Date:

തിരുവനന്തപുരം: 9,10 തീയ്യതികളില്‍ തിരുവനന്തപുരം നഗരത്തില്‍ ജല വിതരണം തടസ്സപ്പെടും. ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ഗംഗാദേവി, ഒബ്‌സര്‍വേറ്ററി ജലസംഭരണികളില്‍ ജല അതോറിറ്റിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുക. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് ജലവിതരണം തടസ്സപ്പെടുക. 9ന് ഗംഗാദേവി ജലസംഭരണിയിലും 10ന് ഒബ്‌സര്‍വേറ്ററി സംഭരണിയിലും ശുദ്ധീകരണം നടക്കും.

ഒബ്‌സര്‍വേറ്ററി ഹില്‍ ഏരിയ, വെള്ളയമ്പലം, വഴുതക്കാട്, നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, സ്റ്റാച്യു, പാളയം, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്തന്‍കോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിന്‍നഗര്‍, കണ്ണമൂല, പാറ്റൂര്‍ എന്നീ സ്ഥലങ്ങളിലാണ് 9ന് ജല വിതരണം തടസ്സപ്പെടുക. 10ന് നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, ഗാന്ധാരി അമ്മന്‍കോവില്‍ റോഡ്, മേലേതമ്പാനൂര്‍, വഴുതക്കാട്, തൈക്കാട്, രാജാജി നഗര്‍ എന്നീ സ്ഥലങ്ങളിലും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp