spot_imgspot_imgspot_img

പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചു, ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കും : കെകെ രാഗേഷ്

Date:

കണ്ണൂര്‍: ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടി നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന് ആര്‍എംപിക്കാര്‍ വരെ ഉണ്ടായിരുന്നു, പുസ്തകത്തിന് കൊടുക്കാമായിരുന്ന പേര് പകയുടെ കണക്ക് പുസ്തകം എന്നായിരുന്നുവെന്നും രാഗേഷ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷിന്റെ വിശദീകരിച്ചു. ഫണ്ട് സംബന്ധിച്ചുള്ള കണക്ക് മാധ്യമങ്ങളോട് പറയില്ല എന്നാണ് താന്‍ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജനങ്ങളോട് പറയില്ല എന്നല്ല. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സഹകരണ ജീവനക്കാരില്‍ നിന്നുമാണ് പിരിച്ചത്.

ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളില്‍ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വ്യക്തമാക്കി. എല്ലാ ബൂത്തുകളിലും അനുഭാവി യോഗങ്ങള്‍ നടത്തും. അവിടെ കണക്ക് അവതരിപ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp