
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയിലെത്തി കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, നഗര നിരത്തുകളില്‍ ഓടാന്‍ വാങ്ങി നല്‍കിയ ബസ്സുകള്‍ നഗരത്തിന് പുറത്ത് സര്‍വീസ് നടത്തുന്നതിനെതിരെ കോര്‍പ്പറേഷന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ഇടറോഡുകളിലൂടെ ഓടുന്ന ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച, 29 കൗണ്‍സിലര്‍മാരില്‍ നിന്നും കത്ത് വാങ്ങിയ മേയര്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 23 റൂട്ടുകളില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താമെന്ന് ഇരുപക്ഷവും ധാരണയില്‍ എത്തിയത്. ലാഭകരമാകുമെന്ന് കണ്ടെത്തിയ റൂട്ടുകളില്‍ ആദ്യം ഘട്ട സര്‍വ്വീസുകളാരംഭിക്കും. കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നന്‍പാറ,കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്കാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത മേയര്‍ ബസില്‍ യാത്രയും നടത്തി.







