spot_imgspot_imgspot_img

തിരുവനന്തപുരം നഗരത്തിലെ ഇലട്രിക് ബസ് സര്‍വീസ്; ധാരണയിലെത്തി കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും

Date:

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയിലെത്തി കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, നഗര നിരത്തുകളില്‍ ഓടാന്‍ വാങ്ങി നല്‍കിയ ബസ്സുകള്‍ നഗരത്തിന് പുറത്ത് സര്‍വീസ് നടത്തുന്നതിനെതിരെ കോര്‍പ്പറേഷന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ഇടറോഡുകളിലൂടെ ഓടുന്ന ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച, 29 കൗണ്‍സിലര്‍മാരില്‍ നിന്നും കത്ത് വാങ്ങിയ മേയര്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 23 റൂട്ടുകളില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താമെന്ന് ഇരുപക്ഷവും ധാരണയില്‍ എത്തിയത്. ലാഭകരമാകുമെന്ന് കണ്ടെത്തിയ റൂട്ടുകളില്‍ ആദ്യം ഘട്ട സര്‍വ്വീസുകളാരംഭിക്കും. കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്,തിട്ടമംഗലം,കുന്നന്‍പാറ,കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്കാണ് ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത മേയര്‍ ബസില്‍ യാത്രയും നടത്തി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp