spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഇനി തെരുവ് നായ ഭീതി വേണ്ട

Date:

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിരന്തര പ്രശ്‌നമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തരായി അലഞ്ഞു നടക്കുന്ന നായകളെ കണ്ടെത്തി അവയെ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നത്.

ജനങ്ങള്‍ക്ക് നായ ഭീതിയില്ലാതെ നിരത്തിലിറങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കളിപ്പാന്‍കുളം, ചാക്ക, ഫോര്‍ട്ട് തുടങ്ങിയ നായശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ നായകളെ പിടികൂടുന്നത്. പിടികൂടുന്ന നായകളെ നഗരസഭയുടെ കീഴിലുള്ള ആധുനിക സൗകര്യങ്ങളുള്ള ഷെല്‍ട്ടറുകളിലേക്ക് മാറ്റി കൃത്യമായ പരിചരണവും എ.ബി.സി. പ്രോഗ്രാം വഴിയുള്ള വന്ധ്യംകരണവും വാക്‌സിനേഷനും നല്‍കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp