spot_imgspot_imgspot_img

ബിജു മേനോനെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മാതാവ് അനൂപ് കണ്ണന്‍

Date:

തിരുവനന്തപുരം: കരാറില്‍ പറഞ്ഞിട്ടും സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല എന്ന വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണന്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഈ വിഷയം ഉന്നയിക്കുകയും, ഇതുവഴി നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നും പറഞ്ഞിരുന്നു.

ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും 25 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നും നിര്‍മാതാവ് അനൂപ് കണ്ണന്‍ വ്യക്തമാക്കി. ആകെ മൂന്ന് മണിക്കൂര്‍ പ്രമോഷന്‍ പരിപാടിയില്‍ മാത്രമാണ് ബിജു മേനോന്‍ പങ്കെടുത്തത്. പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണെന്നും പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണന്‍ പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp