പുതിയ മദ്യത്തിന് പേര് നല്‍കല്‍; സ്റ്റേ ചെയ്ത് ഹൈക്കോടതി; തങ്ങള്‍ ഒന്നുമറിഞ്ഞില്ലെന്ന് ബെവ്‌കോ

0
57

കൊച്ചി: പുതിയ മദ്യത്തിന് പേര് നല്‍കുന്നതിനായി മത്സരം സംഘടിപ്പിച്ച നടപടി ഹൈക്കോടതി തത്കാലത്തേക്ക് സ്‌റ്റേ ചെയ്തു. പേരിടല്‍ മത്സരത്തിനെതിരെ സമര്‍പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശിച്ചു. മദ്യത്തിന് പേരിടാന്‍ എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെയായിരുന്നു ഹര്‍ജി.

വിഷയത്തില്‍ ബെവ്കോ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോയുടെ വാദം. ബെവ്കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തില്‍ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നിലവിലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി, കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12-ലേക്ക് മാറ്റിവെച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here