കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി; ഒരാളെ രക്ഷിച്ചു; രണ്ടുപേര്‍ക്കായി തിരച്ചില്‍

0
55

കൊല്ലം: കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളെ രക്ഷിച്ചു. മറ്റു രണ്ടുപേരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്. കൊല്ലം പരവൂര്‍ പൊഴിക്കരയില്‍ ശനിയാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കൊല്ലം അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍, അബു താഹിര്‍ എന്നിവരെയാണ് കാണാതായിരുന്നത്. ഇവരില്‍ അബു താഹിറിനെ രക്ഷപ്പെടുത്തി. കണ്ണനെയും വിപിനെയും കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

അഞ്ചംഗംസംഘമാണ് ഇവിടേക്ക് എത്തിയത്. കണ്ണനും വിപിനും അബുവും കുളിക്കാനായി കടലിലിറങ്ങി. പൊഴിക്കര ദേവീക്ഷേത്രത്തിനുസമീപം കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്. കാണാതായവര്‍ക്കുവേണ്ടി കോസ്റ്റ് ഗാര്‍ഡാണ് തിരച്ചില്‍ തുടരുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here