spot_imgspot_imgspot_img

കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപ തന്യാനാഥന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആദരം

Date:

തിരുവനന്തപുരം: ബ്രെയ്ലി ലിപിയിലൂടെ നിയമം പഠിച്ച് കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തന്യാനാഥനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആദരിച്ചു. ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ലോക സാമൂഹ്യനീതി വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തന്യാനാഥനെ ഡി.എ.സി ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയച്ചാദരിച്ചത്. പൊതുസമൂഹത്തെയും ഭിന്നശേഷി സമൂഹത്തെയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന നീതിയുടെ തുലാസ് ഉയര്‍ത്തിയാണ് ചടങ്ങ് തന്യാനാഥന്‍ ഉദ്ഘാടനം ചെയ്തത്.
ആഗ്രഹങ്ങള്‍ക്ക് പരിമിതികള്‍ തടസ്സമല്ലെന്നും ദൃഢനിശ്ചയത്തോടെ മനസ്സൊരുക്കിയാല്‍ ഏത് ലക്ഷ്യവും കൈയെത്തുംദൂരത്താണെന്നും ഉദ്ഘാടനത്തിനിടെ തന്യാനാഥന്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ പരിമിതരുടെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം ഡിഫറന്റ് ആര്‍ട് സെന്റര്‍ തന്നെയാകണമെന്ന ആഗ്രഹമാണ് സഫലമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാന്‍ കെ.ജി ബാബുരാജന്‍ മുഖ്യാതിഥിയായി. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ പങ്കെടുത്തു. സാമൂഹ്യഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ലോകസാമൂഹ്യനീതി വാരാചണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp