spot_imgspot_imgspot_img

മലപ്പുറം അൽമിയ സോളാർ വാരിയേഴ്‌സിന് കിരീടം

Date:

കൊച്ചി: എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ മലപ്പുറം അൽമിയ സോളാർ വാരിയേഴ്സ് വിജയകിരീടം ചൂടി. അൽനിഷാൻ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള അൽമിയ സോളാർ വാരിയേഴ്സും, അരുൺ എസ്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഐഡ കോട്ടയം ബാറ്റ്ലിയൺസും തമ്മിലുള്ള പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.കേരളത്തിലെ കരുത്തരായ സംരംഭകർ അണിനിരന്ന ഈ പോരാട്ടത്തിൽ ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് ഉടമകൾ ഒത്തൊരുമയോടെയും കായിക വീര്യത്തോടെയും മാറ്റുരച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ തൃപ്പൂണിത്തുറയിൽ ആരംഭിച്ച ഈ കായിക മാമാങ്കം സംരംഭകർക്കിടയിലെ ഐക്യവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതായിരുന്നു.

വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരാളികൾ ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം 9.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് അൽമിയ സോളാർ വാരിയേഴ്സ് 3 വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയത്. വെറും 15 പന്തുകളിൽ നിന്ന് 5 സിക്സറുകളും 2 ഫോറുകളുമടക്കം 43 റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച കെ.ഡി ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ താരം സിജു വിൽസൺ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് ആകർഷകമായ ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. യല്ലോ ക്ലൗഡ് ഉടമ ശിവപ്രസാദ് എം, പ്രശസ്ത താരം ശ്രീറാം രാമചന്ദ്രൻ, അൻസാരി, ആര്യ ലക്ഷ്മി, ജിക്സൺ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്ക് ആശംസകൾ നേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ടീം വിജയങ്ങൾക്കൊപ്പം തന്നെ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി കളിക്കാർക്ക് വ്യക്തിഗത മികവിനുള്ള പ്രത്യേക സമ്മാനങ്ങളും ആദരവും ലഭിച്ചു. കേവലം ഒരു മത്സരത്തിനപ്പുറം സംരംഭകർ തമ്മിലുള്ള ബിസിനസ് നെറ്റ്‌വർക്കിംഗിനും കൂട്ടായ്മയ്ക്കും കരുത്തേകിയ ഈ സീസൺ വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
അന്താരാഷ്ട്ര താരങ്ങൾ പോലും ഒരു കാലത്ത് പരിമിത ഓവർ ക്രിക്കറ്റ് കളിക്കാനായി ഒഴുകിയെത്തിയിരുന്ന തൃപ്പൂണിത്തുറയുടെ മണ്ണിൽ, ചരിത്രപ്രസിദ്ധമായ അതേ ആവേശത്തോടെ എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് സമാപനമായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp