spot_imgspot_imgspot_img

റമദാൻ ആത്മീയ വിശുദ്ധിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാസം

Date:

തിരുവനന്തപുരം : വിശുദ്ധ റമദാൻ മാസത്തെ ആത്മീയ വിശുദ്ധിയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാസമായി സ്വീകരിച്ച് സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ തർബിയ സംഗമം അഭിപ്രായപ്പെട്ടു.

നോമ്പ് ആത്മനിയന്ത്രണവും  സഹനശീലവും  കരുണയും സാമൂഹിക ഐക്യവും വളർത്തുന്ന മഹത്തായ ആരാധനാകർമമായതിനാൽ യുവജനങ്ങൾ നോമ്പിന്റെ യഥാർത്ഥ സന്ദേശം ജീവിതത്തിൽ നടപ്പാക്കാൻ മുന്നോട്ട് വരണം. സമൂഹത്തിലെ ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരോട് കരുണയും, കരുതലും പുലർത്തണം. നോമ്പ്കാലത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യുവാക്കൾ മുന്നിട്ടിറങ്ങണം.

റമദാൻ മാസത്തെ ലഹരി വിരുദ്ധ ബോധവത്കരണത്തിനും മാനവിക മൂല്യങ്ങളുടെ പ്രചാരണത്തിനും ഉപയോഗപ്പെടുത്താൻ യുവജന സംഘടനകളും മത-സാമൂഹിക സംഘടനകളും രംഗത്തിറങ്ങണം. അതോടൊപ്പം നോമ്പ് കാലത്തെ വിപണിയിലെ വിലക്കയറ്റവും അനാവശ്യ ചൂഷണങ്ങളും നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

ആലംകോട് ഹാരിസൺസ് പ്ലാസയിൽ സംഘടിപ്പിച്ച തർബിയ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp