spot_imgspot_imgspot_img

സംസ്കൃത ഭാഷയുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്നു – ഡോ. സി.റ്റി ഫ്രാൻസീസ്

Date:

കഴക്കൂട്ടം: ലോകത്തിലെ എല്ലാ വിജ്ഞാന ശാഖയ്ക്കും ഭാരതീയ വിജ്ഞാനവ്യവസ്ഥയിൽ അടിസ്ഥാനം കണ്ടെത്താമെന്നും വേദിക് മാത്തമാറ്റിക്സ് അതിനു ഉദാഹരണമാണെന്നും
സംസ്കൃത പണ്ഡിതനും പാലാ സെൻ്റ് തോമസ് കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവിയുമായ  ഡോ. സി.റ്റി. ഫ്രാൻസീസ് അഭിപ്രായപ്പെട്ടു. <span;> തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ ആരംഭിച്ച ഭാരതീയ ജ്ഞാനധാരയുടെ പരിണാമം എന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കണാദൻ എന്ന പേരു പോലും കണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാനോടെക്നോളജിയെക്കുറിച്ചു പോലും ഭാരതീയ പണ്ഡിതന്മാർക്കു ജ്ഞാനമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കോളേജ് മാനേജർ റവ. ഫാ. ഡോ. സണ്ണി ജോസ് എസ് ജെ ഉദ്ഘാടനം ചെയ്തു. കോളേജിൽ പുതിയതായി ആരംഭിച്ച ഫങ്ഷണൽ സംസ്കൃതം എന്ന ആഡ് ഓൺ കോഴ്സിൻ്റെ ഉദ്ഘാടനവും അതോടനുബന്ധിച്ച് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് സ്കറിയ, വൈസ് പ്രിൻസിപ്പൽ ഡോ. രേണുക. ഒ, രാജേഷ് എം, എന്നിവർ സംസാരിച്ചു. അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ്, മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ മേധാവി ഡോ. വർഗീസ് ജോസഫ് അധ്യാപകരായ ഡോ. അനിൽകുമാർ ഡി , ഡോ . അനൂപ ജി., ഗോകുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp