മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ട് വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു

0
113

തിരുവനന്തപുരം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്.യുക്കാരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍. മാര്‍ച്ച് രണ്ട് വരെയുള്ള മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിക്ക് നാലുദിവസം പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫോളോ അപ്പ് ചികിത്സയും നിര്‍ദേശിച്ചു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ മടങ്ങിയ മന്ത്രി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here