spot_imgspot_imgspot_img

കേരള ഗവ. സംഘടിപ്പിക്കുന്ന തൊഴിൽ മേള തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ

Date:

കഴക്കൂട്ടം:കേരള സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ
2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മുതൽ 7 വരെ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ placement and Carrer guidence ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ കെ. ഡിസ്കും Kerala Knowledge Mission ഉം വിജ്ഞാന കേരളവും സംയുക്തമായി തൊഴിൽ മേള (Carrer Conclave) സംഘടിപ്പിക്കുന്നു. ബിരുദം നേടിയവർക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഉന്നതയോഗ്യതകൾ ഉള്ളവർക്കും മേളയിൽ പങ്കെടുത്ത് തൊഴിൽ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഇരുപതിലധികം കമ്പനികൾ പങ്കെടുക്കുന്ന ഈ തൊഴിൽ മേളയിൽ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി ഉദ്യോഗാർത്ഥികൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്യാത്ത ബിരുദധാരികൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മേളയിൽ നേരിട്ടും പങ്കെടുക്കാവുന്നതാണ്. രാവിലെ 9.30 ന് ചിറയിൻകീഴ് എം എൽ എ വി. ശശി മേള ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഡോ. ഫാ. സണ്ണി ജോസ് എസ് ജെ , കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് നിക്കോളാസ്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ, വൈസ് പ്രിൻസിപ്പൽ ഡോ. രേണുക ഒ, അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ്, ബർസാർ ഫാ. ഡോ. ബിജു ജോയി കരിയർ ആൻഡ് പ്ലെയ്സ്മെൻ്റ് സെൽ കോർഡിനേറ്റർ ഡോ. നിഷാ റാണി ഡി. എന്നിവർ സംസാരിക്കും. ഡോ. സിജി മൈക്കിൾ,ഡോ. എൽസാ എലിസബത്ത് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp