spot_imgspot_imgspot_img

കെ.എസ്.എഫ്.ഇ.യുടെ വളർച്ച കേരളത്തിന് അഭിമാനം; ടെക്നോപാർക്ക് ശാഖ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ​

Date:

കഴക്കൂട്ടം: കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ജനവിശ്വാസം ആർജിച്ച വിശ്വസ്ത സ്ഥാപനമായി കെ.എസ്.എഫ്.ഇ. മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെക്നോപാർക്കിലെ തേജസ്വിനി കൊമേഴ്സ്യൽ ബ്ലോക്കിൽ കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിട്ടി മേഖലയെ സാധാരണക്കാർക്ക് സുരക്ഷിതമായി ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1969-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്താണ് കെ.എസ്.എഫ്.ഇ. രൂപീകൃതമായതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേവലം പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 684 ശാഖകളിലേക്കും 1,11,45 കോടി രൂപയുടെ ബിസിനസ്സിലേക്കും പടർന്നു പന്തലിച്ചു കഴിഞ്ഞു. ​ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് പിന്നിടുന്ന ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം എന്ന ചരിത്രനേട്ടം കെ.എസ്.എഫ്.ഇ. കൈവരിച്ചത് നാടിന് തന്നെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി മേഖലയിലെ പ്രൊഫഷണലുകൾക്കും സാങ്കേതിക വിദഗ്ധർക്കും സുരക്ഷിതമായ സമ്പാദ്യ-വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെക്നോപാർക്കിൽ പുതിയ ശാഖ ആരംഭിച്ചത്. ഓഫീസ് സന്ദർശിക്കാതെ തന്നെ പണ ഇടപാട് നടത്താൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ കെഎസ്എഫ്ഇയുടെ മാറിയ മുഖത്തിന് തെളിവാണ്. ഇത്തരം പദ്ധതികൾ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ നൽകുന്ന സുതാര്യതയും സുരക്ഷയും പുതിയ തലമുറ ടെക്കികളെ കൂടി പരിചയപ്പെടുത്തുന്നതിനായി ” ഫ്രട്ടേണിറ്റി ഫണ്ട്” പദ്ധതിയും ആരംഭിച്ചു.

മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ, ഡയറക്ടർ ‌ ഡോ. ശശികുമാർ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, അസിസ്റ്റന്റ് ജനറൽ മാനേജർ രാജു ആർ. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസൻ നയിച്ച സംഗീത വിരുന്നും അരങ്ങേറി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp