
തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച് സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർ സുജ വിഎസിനെ സിപിഐ പ്രവർത്തകർ ആദരിച്ചു. ഇവർ താമസിക്കുന്ന പാങ്ങപ്പാറ എ കെ ജി നഗറിലെ വീട്ടിലെത്തിയാണ്
പാങ്ങപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ
ആദരം നൽകിയത്. മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന നിരവധി ആശുപത്രികളിലും സ്ഥാപനങ്ങളിലും ദീർഘകാലമായി ജല ലഭ്യതയെ കുറിച്ച് വ്യാപക പരാതികൾ ഉണ്ടായിരുന്നു. ആർസിസി, ശ്രീചിത്ര,
മെഡിക്കൽ കോളേജ് ആശുപത്രി, എസ് എ ടി ആശുപത്രി, ഡെന്റൽ കോളേജ്, ആരോഗ്യ സർവകലാശാല, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, വിവിധ ഹോസ്റ്റലുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ടിവിടെ.
പണ്ടേ സ്ഥാപിച്ചിരുന്ന ബട്ടർഫ്ലൈ വാൽവുകൾ നിരന്തരം കേടാവുന്ന അവസ്ഥയായിരുന്നു . പുതിയ എ ഇ ആയി സുജ ചാർജെടുത്ത ശേഷം
ഒന്നര വർഷത്തിനുള്ളിൽ
പഴയ മുഴുവൻ വാൽവുകളും യുദ്ധകാലടിസ്ഥാനത്തിൽ സർക്കാർ
അനുമതി വാങ്ങി മാറ്റിയാണ് എല്ലാ സ്ഥാപനങ്ങൾക്കും പരാതിയില്ലാതെ
ശുദ്ധജലവിതരണം സുഗമമാക്കിയത്.
ട്രെയിനേജ് സിസ്റ്റവും വാട്ടർ സപ്ലൈയും ഒരുമിച്ച് പ്രവർത്തിക്കുന്ന ഓഫീസ് ആണ് മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റിയുടെ പി എച്ച് സെക്ഷൻ. ഇവിടെ പ്രവർത്തിക്കുന്ന ട്രീറ്റ്മെൻറ് പ്ലാന്റിന്റെ മികവാർന്ന പ്രവർത്തനത്തിന് കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത്പദ്ധതിയുടെ പ്രത്യേക അംഗീകാരവും ഫണ്ടും സമീപകാലത്ത് ലഭിച്ചിരുന്നു.
ഈ രണ്ടു വിഭാഗങ്ങളിലുമായി ഓവർസിയർ,പമ്പ് ഓപ്പറേറ്റർ, പ്ലംബിങ് സൂപ്പർവൈസർ, പ്ലാൻറ് ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലായി
32ജീവനക്കാരാണ് ജോലി നോക്കുന്നത്.
അത്യാവശ്യ സേവന വിഭാഗമായ ഇവിടെ ജലവിതരണം കുറ്റമറ്റതായതോടെ
എല്ലാ ജീവനക്കാരും ജോലികളിൽ സംതൃപ്തരാണെന്നും ഇത്രയും വലിയൊരു കാമ്പസ്സിൽ ജലം എത്തിക്കുന്നതിൽ അവരുടെ സഹകരണം പ്രധാനമാണെന്നും
സുജ വി.എസ് പറഞ്ഞു







