spot_imgspot_imgspot_img

പതിവ് മുടക്കാതെ എം.എ. യൂസഫലി; ഡിഫറന്റ് ആർട്ട് സെന്ററിന് വീണ്ടും ഒരു കോടി രൂപ

Date:

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് കരുതലിന്റെ കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒരു കോടി രൂപയുടെ സഹായം നൽകി. സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി നൽകുന്ന വാർഷിക സഹായത്തിന്റെ തുടർച്ചയായാണ് ഈ തുക കൈമാറിയത്. എല്ലാ വർഷവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആർട്ട് സെന്ററിന് നൽകുമെന്ന് എം.എ. യൂസഫലി മുൻപ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ വർഷവും സഹായം നൽകിയത്.

എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് ഒരു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ഫെയർ എക്സ്പോർട്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ മുഹമ്മദ് റാഫി, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് പൈപ്പ്‌ലൈന്‍ ചോര്‍ച്ച; നാലുദിവസം വെള്ളം പൂര്‍ണമായും മുടങ്ങും

തിരുവനന്തപുരം: കുടിവെള്ള വിതരണ പൈപ്പ്‌ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ അടുത്ത...

കോവളത്ത് റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു; 13കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ വിനോദ സഞ്ചാരിയായ റഷ്യന്‍ ബാലന് തെരുവുനായയുടെ...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം...

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്...
Telegram
WhatsApp