മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

0
24

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. മീനമാസം ഒന്നായ മാര്‍ച്ച് 15ന് രാവിലെ അഞ്ചു മണിക്ക് ദര്‍ശനത്തിനായി നട തുറക്കും. മീനം ഒന്നാം തിയ്യതി മുതല്‍ തന്നെ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാര്‍ച്ച് 23 ന് ഉത്സവം കൊടിയേറും. മാര്‍ച്ച് 31നാണ് പള്ളിവേട്ട. ഏപ്രില്‍ ഒന്നിന് പമ്പയില്‍ ആറാട്ട്. ഏപ്രില്‍1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നടയടയ്ക്കും.

ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ വെര്‍ച്ചല്‍ ക്യു വെബ്‌സൈറ്റ് (www.sabarimalaonline.org)വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റിലൂടെ മുറികള്‍ ബുക്ക് ചെയ്യാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here