

തിരുവനന്തപുരം: സ്‌കൂള്‍ മധ്യവേനലവധി വെട്ടിക്കുറച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. അവധി ഒരുമാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധിയെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വകുപ്പ് സെക്രട്ടറി കെ.വാസുകി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് സെക്രട്ടറി പഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും കെ.വാസുകി വ്യക്തമാക്കി.










