spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Date:

|REPRESENTATIVE IMAGE|

തിരുവനന്തപുരം: തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമന്‍സിലില്‍ ഷിഹാബുദീന്‍ (53) ആണ് മരിച്ചത്. വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഷിഹാബുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്കാണ് ഷിഹാബുദീന്‍. ശനിയാഴ്ച വൈകുന്നേരം ആണ് ഷിഹാബുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും വഴിയില്‍ നിന്നും ഷിഹാബുദീന്റെ ബൈക്കും കണ്ടെടുത്തു. പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. വട്ടപ്പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം...
Telegram
WhatsApp