പിണറായി മോദിക്കെതിരെ പോരാടുന്നെന്ന് പറയുമ്പോള്‍ ചിരി വരുന്നെന്ന് പ്രിയങ്ക ഗാന്ധി; പ്രധാനമന്ത്രിയോടൊപ്പം പിണറായി ഡീലുകള്‍ ഉണ്ടാക്കുന്നു

0
58

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്ന് പിണറായി വിജയന്‍ ഡീല്‍ ഉണ്ടാക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും ബിജെപിയോട് ഒപ്പം ചേര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നത്. എന്നിട്ടും എന്തു കൊണ്ടാണ് പിണറായിക്കെതിരെ കേസുകള്‍ വരാത്തതെന്നും പ്രിയങ്ക ചോദിച്ചു. എല്‍ഡിഎഫും ബിജെപിയും അഴിമതിക്കാരാണെന്നും പ്രിയങ്ക ആരോപിച്ചു.

കേരളത്തില്‍ പുതിയൊരു ഭരണസംവിധാനം വേണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വിഭവ ശേഷിയുളള സംസ്ഥാനമാണ് കേരളം. മാറ്റം കൊണ്ടുവരാനുളള അവസരം നിങ്ങളുടെ കയ്യിലാണ്. നമ്മളെ സംരക്ഷിക്കേണ്ട ആളുകളുടെ മോഹം അധികാരം മാത്രമാണ്. മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. മഹാത്മാ ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച സംസ്ഥാനമാണ് കേരളമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വിദ്യാഭ്യാസമുളള ജനങ്ങളാണ് കേരളത്തിലുളളതെന്നും ജനാധിപത്യ ഭരണം തിരിച്ചുകൊണ്ടുവരാനുളള അവസരമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഭാവിക്ക് വേണ്ടി കൃത്യമായ പദ്ധതിയുളളവരെ തെരഞ്ഞെടുക്കാനുളള അവസരമാണെന്നും ഇന്ദിരാ ഗ്യാരണ്ടി വികസനത്തിനുളള വലിയ പദ്ധതിയുടെ ചെറിയ ഭാഗം മാത്രമാണെന്നും അവര്‍ പറഞ്ഞു. ഭാവിക്കും കുടുംബത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കവടിയാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here