spot_imgspot_imgspot_img

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു

Date:

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നാണ് യുവാവ് വീടിനു തീയിട്ടത്. യുവാവ് ബന്ധുക്കളുടെ വീടിനാണ് തീയിട്ടത്. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.

കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഫൈസൽ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെത്തുടർന്ന് വീട്ടിൽ ബഹളം വയ്ക്കുകയും വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു.

പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഇവരുടെ വീടിനു തീയിടുകയായിരുന്നു. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഉണർന്നു നോക്കുമ്പോഴാണ് വീട് കത്തുന്നത് കണ്ടത്. ഈ സമയം ദമ്പതികൾ വീട്ടിൽ ഇല്ലായിരുന്നു. ഭീഷണി ഉള്ളതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ വൻ അപകടമാണ് ഒഴിവായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp