spot_imgspot_imgspot_img

മറ്റ് സംസ്ഥാനങ്ങളും കേരള മോഡൽ മാതൃകയാക്കണമെന്ന് സുപ്രീം കോടതി

Date:

ഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകും. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു.

കേരള മോഡൽ രാജ്യത്ത് ഉടനീളം നടപ്പാക്കിക്കൂടെയെന്നും കോടതി ആരാഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കി. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയും കോടതി പ്രശംസിച്ചു.

രാജ്യത്ത് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ് എന്ന കേസിൽ വാദം കേൾക്കുന്നതിനിടെയിലാണ് കോടതിയുടെ ഈ പരാമർശം. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2023ൽ ഇന്ത്യയിലെ മുഴുവൻ സ്റ്റേഷനുകളിലും അന്വേഷണ ഏജൻസി ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നി‍ർദേശിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...
Telegram
WhatsApp