

മുംബൈ: ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും പ്രകമ്പനം കൊള്ളിച്ച് രണ്‍വീര്‍ സിംഗ് ചിത്രം ധുരന്ധര്‍-2 ദ റിവഞ്ച്. ആദ്യ രണ്ട് ആഴ്ചകളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം, മൂന്നാം വാരാന്ത്യത്തിലും ചിത്രം അതിന്റെ സെന്‍സേഷണല്‍ ബോക്‌സ് ഓഫീസ് റണ്‍ തുടരുകയാണ്. ഇതിനകം ആഗോള ഗ്രോസ് കളക്ഷന്‍ 1,600 കോടി രൂപ പിന്നിട്ടു. 1,622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടവും ധുരന്ധര്‍-2 സ്വന്തം പേരില്‍ കുറിച്ചു.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കളക്ഷന്‍ ആണ് ചിത്രം രേഖപ്പെടുത്തിയത്. ഇന്ത്യയിലും വിദേശ മാര്‍ക്കറ്റിലും അസാധാരണമായ ഹോള്‍ഡ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. വടക്കേ അമേരിക്കയില്‍ 25 മില്യണ്‍ ഡോളര്‍, ജര്‍മ്മനിയില്‍ 1 മില്യണ്‍ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ധുരന്ധര്‍-2 സ്വന്തമാക്കി.
ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രമാണ് ‘ധുരന്ധര്‍: ദ റിവഞ്ച്. ധുരന്ധര്‍ ആദ്യഭാഗവും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് ചിത്രം ഇതിനോടകം സ്വന്തമാക്കിയ നെറ്റ് ഗ്രോസ് 1041.00 കോടി രൂപയും, ഇവിടെ നിന്ന് നേടിയ ടോട്ടല്‍ ഗ്രോസ് 1,228.00 കോടി രൂപയുമാണ്. ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് 394.00 കോടി നേടിയ ചിത്രം, ലോകമെമ്പാടും നിന്നും ആകെ നേടിയ ബോക്‌സ് ഓഫീസ് കലക്ഷന്‍ 1,622.00 കോടി രൂപയാണ്.










