spot_imgspot_imgspot_img

കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; ഇനി നിശ്ശബ്ദ പ്രചാരണം

Date:

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് ശബ്ദ പ്രചാരണത്തിനുള്ള സമയം അവസാനിച്ചത്. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്.

ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക് കടക്കും. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. റോഡ് ഷോകളുമായി സ്ഥാനാർഥികള്‍ പ്രചാരണത്തിന്റെ അവസാനദിവസം മണ്ഡലങ്ങളിൽ സജീവമായി.

നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. സ്ഥാനാർഥികളും പ്രവർത്തകും ഒരു പോലെ കൊട്ടിക്കലാശത്തിൽ പങ്കാളികളായി. കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്.

അതേസമയം കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും നടന്നു. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

കൂടാതെ എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പറവൂരിൽ നടന്ന കലാശക്കൊട്ടിനിടെയാണ് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചത്. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp