spot_imgspot_imgspot_img

ആവേശത്തോടെ വോട്ട് ചെയ്ത് കന്നി വോട്ടർമാർ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി സജ്ജീകരിച്ച യൂത്ത് പോളിം​ഗ് ബൂത്തുകളിൽ കന്നി വോട്ടർമാരുടെ സജ്ജീവ പങ്കാളിത്തം. ജില്ലയിൽ 14 യൂത്ത് ബൂത്തുകളാണ് (ജെൻസി ബൂത്ത്) സജ്ജീകരിച്ചത്. വോട്ടെടുപ്പിൽ യുവജനതയുടെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.

കവടിയാർ സാൽവേഷൻ ആർമിയിലെ പോളിം​ഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ബൂത്തിലെത്തിയ യുവ വോട്ടർമാരുമായി സംവദിച്ചു. ജെൻസി വോട്ടർമാർക്ക് ഹൽവ ബോക്സും ജില്ലാ കളക്ടറുടെ താങ്ക്സ് കാർഡും ലക്കി ഡ്രോ കൂപ്പണും പ്രോത്സാഹന സമ്മാനമായി നൽകി. ജില്ലാ കളക്ടറുടെ സ്വന്തം കൈപ്പടയിലാണ് താങ്ക്സ് കാർഡ് ഒരുക്കിയത്.

കൂപ്പണിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന യുവ വോട്ടർമാർക്ക് ജില്ലാ കളക്ടറുമായി സംസാരിക്കാൻ അവസരം ലഭിക്കും. എന്റെ വോട്ട് എന്റെ അഭിമാനം എന്ന് ഹൽവ ബോക്സുകളിൽ രേഖപ്പെടുത്തിയിരുന്നു. ജെൻസി ബൂത്തുകളിൽ ക്രമീകരിച്ച സെൽഫി പോയിന്റുകളും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്വീപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ജെൻസി ബൂത്തുകളിൾ കന്നിവോട്ടർമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത്.

*ജില്ലയില്‍ 14 യൂത്ത് പോളിംഗ് സ്‌റ്റേഷനുകള്‍*

തിരുവനന്തപുരം- വൈ.എം.എ ഹാൾ, ചാക്ക

നേമം- വുമണ്‍ പോളിടെക്‌നിക് (കിഴക്ക് ഭാഗം)

വര്‍ക്കല- ഗവ.എച്ച്.എസ്.എസ് പാളയംകുന്ന് വെസ്റ്റ് ബിള്‍ഡിംഗ് (വടക്ക് ഭാഗം)

ആറ്റിങ്ങല്‍-ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍ (പ്രധാന കെട്ടിടം , വടക്ക് ഭാഗം)

ചിറയിന്‍കീഴ്- ശ്രീ സേതുപാര്‍വതിഭായ് ഹൈസ്‌ക്കൂള്‍, കടയ്ക്കാവൂര്‍ (മധ്യഭാഗം)

നെടുമങ്ങാട്-എന്‍.ഇ.എസ് ബ്ലോക്ക് ഓഫീസ് നെടുമങ്ങാട് ഈസ്റ്റ്

വാമനപുരം- പി.ഡബ്ലു.ഡി റോഡ് ഓഫീസ് പാലോട്

കഴക്കൂട്ടം-വുമണ്‍ ശാക്തീകരണ്‍ സെന്റര്‍, മലപ്പരിക്കോണം

വട്ടിയൂര്‍ക്കാവ്- ഗവ.ജി.എച്ച്.എസ്.എസ്, പേരൂര്‍ക്കട (പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗം)

അരുവിക്കര-ഗവ.എല്‍.പി.എസ് ചാങ്ങ (തെക്ക് പടിഞ്ഞാറ് ഭാഗം)

പാറശ്ശാല- ഗവ.ഗേള്‍സ് എച്ച്.എസ് ധനുവച്ചപുരം എസ്.എസ്.എ ബിള്‍ഡിംഗ് (വടക്ക് ഭാഗം)

കാട്ടാക്കട- പി.ആര്‍ വില്യം എച്ച്.എസ്.എസ് കാട്ടാക്കട (പ്രധാന കെട്ടിടം മധ്യഭാഗം)

കോവളം-ഗവ.എച്ച്.എസ്.എസ് ബാലരാമപുരം (എച്ച്.എസ്.എസ് ബ്ലോക്ക് ഒന്നാം നില വടക്ക് ഭാഗം)

നെയ്യാറ്റിന്‍കര- ഗവ.പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയം പെരുമ്പഴത്തൂര്‍, നെയ്യാറ്റിന്‍കര

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp