

ന്യൂഡല്‍ഹി: ഇറാനുമായി താത്കാലിക വെടിനിര്‍ത്തലിനു ശേഷം ഇറാനും യുഎസും പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളല്‍ വിശ്വാസമില്ലെന്ന് ഇസ്രയേല്‍. പാകിസ്താനിലെ ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും പാകിസതാഭീകരവാദത്തെ പ്രോത്സാഹിപ്പക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസറാണ് പറഞ്ഞത്. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയെയാണ് ഇസ്രയേല്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇസ്രാാമാബാദില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. എല്ലാ ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവയാണ് ഇറാന്റെ മുഖ്യ ആവശ്യങ്ങള്‍.
15 ഇന വെടിനിര്‍ത്തല്‍ പദ്ധതിയാണ് യുഎസ് പാക്കിസ്ഥാന്‍ വഴി ആദ്യം ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാന്‍ 10 ഇന ബദല്‍പദ്ധതി വച്ചു. ഇതോടെ, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് അന്ത്യശാസനം നല്‍കി. പതിനൊന്നാം മണിക്കൂറില്‍ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപുമായി സംസാരിച്ചു. ആക്രമണം രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തുമെങ്കില്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചതോടെ കരാറിന് വഴിതെളിയുകയായിരുന്നു. സമാധാനം മുന്നോട്ടു കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ ഇനി ചര്‍ച്ചകളിലൂടെ തെളിയണം.










