ശ്രീനന്ദയുടെ മരണം; ദുരൂഹതയില്ലെന്ന് ചിക്ക്മംഗളൂരു എസ്പി; കാലുതെറ്റി വീണതാകാന്‍ സാധ്യതയെന്ന് പൊലീസ്

കാലുതെറ്റി വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ചായിരിക്കാം മരണകാരണമെന്നാണ്.

0
62

ചിക്ക്മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കാലുതെറ്റി വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ചായിരിക്കാം മരണകാരണമെന്നാണ്. ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്,

”വളരെ പ്രശസ്തമായ വിനോദസഞ്ചാര സ്ഥലമാണിത്. 42 പേര്‍ക്കൊപ്പമാണ് കുട്ടിയെത്തിയത്. നൂറിലധികം പേരും ആ സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും ബോധപൂര്‍വം എന്തെങ്കിലും കരുതിക്കൂട്ടി ചെയ്യാനുള്ള സാധ്യത കുറവാണെന്നും അതുകൊണ്ടു തന്നെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു സാധ്യതകളില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മാത്രമേ കാര്യങ്ങളില്‍ വ്യക്ത വരുവെന്നാണ് കരുതരുതെന്നും കാണാതായ സ്ഥലത്തിന് അധികം ദൂരെയല്ലാതെയാണു മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം ശക്തമായ ബാരിക്കേഡുകള്‍ കൊണ്ട് സുരക്ഷിതമാണെന്നും ഇവിടേക്ക് വരാനും പോകാനും ഒരു വഴി മാത്രമാണുള്ളതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയില്‍വച്ചാണു പോസ്റ്റുമോര്‍ട്ടം. ഇതിനായി രണ്ടു ഡോക്ടര്‍മാരെ പ്രത്യേകം നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിഡിയോയും ചിത്രീകരിക്കും. തുടര്‍ന്നു രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണു വിവരം. പെണ്‍കുട്ടിയുടെ മരണത്തില്‍ നിലവില്‍ ദുരൂഹതകളില്ലെന്നാണ് നിലപാട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here